ഗാന്ധിപീഠം അനുമോദന സദസ്സ്


കട്ടാങ്ങൽ : ഗാന്ധിപീഠം കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി,പ്ലസ് ടു തലങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും മറ്റു വിശിഷ്ട വ്യക്തികളെയും ആദരിക്കുന്നതിനുവേണ്ടി കെട്ടാങ്ങൽ ലീഗ് ഹൗസിൽ വെച്ച് അനുമോദന സദസ്സ് സംഘടിപ്പിച്ചു. പ്രസിഡണ്ട് ഡോക്ടർ പി. ഗോപിനാഥ് അധ്യക്ഷൻ ആയിരുന്നു. കെപിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് പി.എം.നിയാസ് എസ്എസ്എൽസി ക്കും പ്ലസ് ടുവിനും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകിക്കൊണ്ട് ചടങ്ങ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. 




അക്കാദമിക് വിദ്യാഭ്യാസത്തിനൊപ്പം ഗാന്ധിയൻ ആദർശങ്ങളും ജീവിത മൂല്യങ്ങളും പുതിയ തലമുറ ജീവിതത്തിലേക്ക് പകർത്താൻ ശ്രമിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡി.സി.സി.ജനറൽ സെക്രട്ടറി ശ്രീ. ഇ.എം.ജയപ്രകാശ്, ചാത്തമംഗലം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ശ്രീ. വേലായുധൻ അരയൻകോട്, ചാത്തമംഗലം മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ശ്രീ. ഫഹദ് പാഴൂർ, ഗാന്ധിദർശൻ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ശ്രീ. എൻ.വിശ്വംഭരൻ, കേരള എൻജിഒ അസോസിയേഷന്റെ ജില്ലാ വൈസ് പ്രസിഡണ്ടും മുൻ സെക്രട്ടറിയുമായിരുന്ന ശ്രീ. എൻ. പി. രഞ്ജിത്ത്, ഭാരവാഹികളായ ഇ.വാസുദേവൻ, കെ.ടി.രമേശൻ എന്നിവർ ആശംസകൾ അർപ്പിച്ചു.




 ഗാന്ധിപീഠം വൈസ് പ്രസിഡണ്ട് പി.കൃഷ്ണലേഖ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷാഫി മാസ്റ്റർ, അഡ്വക്കറ്റ് അരുൺ കളരിക്കൽ, ശ്രീ.വി. വിജയൻ, രാജീവ് എ. എസ്, രാജേന്ദ്രൻ കെ,അഷ്റഫ് മലയമ്മ, സുനിൽകുമാർ സി, അനസ് മലയമ്മ, സഞ്ജീവ് പുതിയാടം, എം.സി. അരവിന്ദാക്ഷൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.



Post a Comment

Previous Post Next Post
Paris
Paris