മുക്കം : കർഷക ദിനത്തിൽ കാരശ്ശേരി എച്ച് എൻ സി കെ എം എയുപി സ്കൂളിലെ വിദ്യാർത്ഥികളാണ് കൃഷി അസിസ്റ്റന്റിന്റെ അഭിനന്ദനം ഏറ്റുവാങ്ങിയത്. പഠനത്തിന്റെ ഭാഗമായി മികച്ച കർഷകൻ അബ്ദു പൊയിലിലിന്റെ വീട്ടിൽ നിന്നും വിദ്യാർത്ഥികൾ ബഡ്‌ഢിങ്ങ്, ക്രാഫ്റ്റിംഗ് എന്നിവയിൽ നേരത്തെ പരിശീലനം നേടിയിരുന്നു. പരിശീലന സമയത്ത് കുട്ടികൾ ബഡ് ചെയ്ത മാവിൻ തൈകളെല്ലാം അപാകതകളൊന്നും ഇല്ലാതെ തളിർത്ത് വന്നതാണ് അഭിനന്ദനം ഏറ്റുവാങ്ങാൻ കാരണമായത്. കാരശ്ശേരി കൃഷിഭവനിലെ അസിസ്റ്റന്റ് ഹരിയിൽ നിന്ന് വിദ്യാർത്ഥികൾ തൈകൾ ഏറ്റുവാങ്ങി. വിദ്യാർത്ഥികളുടെ പ്രവൃത്തിയിൽ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി.
കാർഷിക ക്ലബിന്റെ നേതൃത്വത്തിൽ സ്കൂളിൽ വെച്ച് നടന്ന കർഷകദിനാഘോഷ പരിപാടികൾ പ്രമുഖ കർഷകൻ ഇസ്മായിൽ മേച്ചീരി ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ കെ.അബ്ദുറസാഖ് അദ്ദേഹത്തെ പൊന്നാടയണിയിച്ചു. കൃഷി നിലനിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പുതിയ കാർഷിക രീതികളും അദ്ദേഹം കുട്ടികളെ പരിചയപ്പെടുത്തി. പി.യു.ഷാഹിർ , ടി.പി.അബൂബക്കർ , മുഹമ്മദ് താഹ, യു.കെ ഷമീം , റാഷിദ.പി, അർച്ചന .കെ, റിഷിന. എം.കെ, അമിത അശോക് തുടങ്ങിയവർ സംസാരിച്ചു
Post a Comment