തോട്ടുമുക്കം: കെ.സി.വൈ.എം. എസ്.എം.വൈ.എം. താമരശ്ശേരി രൂപതയും മുക്കം സെന്റ് ജോസഫ്സ് ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന "യുവധർമ്മ:'' മെഡിക്കൽ ക്യാമ്പുകളുടെ രൂപത തല ഉദ്ഘാടനം കക്കാടംപൊയിലിൽ താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ നിർവഹിച്ചു. വിവിധ കേന്ദ്രങ്ങളിലായി 22 മെഡിക്കൽ ക്യാമ്പുകളാണ് യുവധർമ്മ:യുടെ ഭാഗമായി സംഘടിപ്പിക്കപ്പെടുക.
കെ.സി.വൈ.എം. എസ്.എം.വൈ.എം. തോട്ടുമുക്കം മേഖലയുടെ ആതിഥേയത്വത്തിൽ കക്കാടംപൊയിൽ സെന്റ് മേരീസ് സ്കൂളിൽ നടത്തപ്പെട്ട ആദ്യ ക്യാമ്പിൽ ജനറൽ മെഡിസിൻ, അസ്ഥിരോഗം, സ്ത്രീരോഗം, മാനസികാരോഗ്യം,ഫിസിയോതെറാപ്പി എന്നീ വിഭാഗങ്ങളിലായി പ്രത്ഭരായ ഡോക്ടർമാരുടെ സേവനം ലഭ്യമായിരുന്നു. ഉദ്ഘാടനചടങ്ങിന് കെ.സി.വൈ.എം. എസ്.എം.വൈ.എം. താമരശ്ശേരി രൂപത പ്രസിഡന്റ് അഭിലാഷ് കുടിപ്പാറ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ.ജോർജ്ജ് വെള്ളയ്ക്കാകുടിയിൽ,ഇടവക വികാരി ഫാ. സുധീപ് കിഴക്കരക്കാട്ട്,സെന്റ് ജോസഫ്സ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ .ഡാലിയ എം.എസ്.ജെ,മേഖല പ്രസിഡന്റ് അലൻ മാലശ്ശേരിയിൽ,മേഖല ആനിമേറ്റർ സി.അലൻ,രൂപത ജനറൽ സെക്രട്ടറി റിച്ചാൾഡ് ജോൺ,യൂണിറ്റ് പ്രസിഡന്റ് ജസ്‌ന ബാബു എന്നിവർ സംസാരിച്ചു.
തോട്ടുമുക്കം,തിരുവമ്പാടി,കോടഞ്ചേരി,താമരശ്ശേരി മേഖലകളിലായി 22 ഇടവകകളിലായാണ് ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പുകൾ നടത്തപ്പെടുക.
Post a Comment