മാവൂർ : മാവൂർ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്നേഹപൂർവ്വം സുപ്രഭാതം പദ്ധതി ആരംഭിച്ചു.
അൻസാർ കല്പളളി സ്പോൺസർ ചെയ്ത 5 കോപ്പി പത്രങ്ങൾ നാളെ മുതൽ GHSS ന്റെ ലൈബ്രറിയെ ധന്യമാക്കും.
സ്കൂളിൽ നടന്ന ചടങ്ങിൽ സ്പോൺസർ അൻസാർ കൽപ്പള്ളി സ്കൂൾ ലീഡർ ഋദിത്തിന് പത്രം നൽകി ഉദ്ഘാടനം നിർവഹിച്ചു.
സ്കൂൾ എച്ച്.എം ശ്രീലത യു.സി, സീനിയർ അസിസ്റ്റന്റ് അബ്ദുൽ വഹാബ് മാസ്റ്റർ, അബ്ബാസ് മാസ്റ്റർ ചെറുവാടി, അബ്ദുൽ ഹഖ് മാസ്റ്റർ, ബുഷ്റ ടീച്ചർ, SKSSF സംസ്ഥാന സെക്രട്ടറി ഒ.പി അഷ്‌റഫ് മൗലവി, SKJM മാവൂർ റെയ്ഞ്ച് പ്രസിഡന്റ് അഷ്‌റഫ് റഹ്മാനി കൽപള്ളി, സുപ്രഭാതം മാവൂർ മേഖല കോഡിനേറ്റർ സൈദലവി മാഹിരി, SKSSF എൻ.ഐ.ടി മേഖല ജനറൽ സെക്രട്ടറി റഊഫ് പാറമ്മൽ, സെക്രട്ടറിമാരായ അബ്ദുള്ള ഹുദവി, ഷുക്കൂർ പാറമ്മൽ പങ്കെടുത്തു.
Post a Comment