കട്ടാങ്ങൽ : നാഷണൽ സർവീസ് സ്കീം സപ്ത ദിന സ്പെഷ്യൽ സഹവാസ ക്യാമ്പിന്റെ ഭാഗമായി ആർ ഇ സി ഗവ. എച്ച് എസ് എസിലെ എൻ.എസ്.എസ്. വോളണ്ടിയർമാർ മുക്കം അഗസ്ത്യമുഴി മുതൽ ചാത്തമംഗലം വരെയുള്ള പ്രധാനപാതയിലെ ട്രാഫിക് സിഗ്നൽ ബോർഡുകൾ വൃത്തിയാക്കി. ജനമൈത്രി പോലീസ് സ്റ്റേഷൻ എസ് ഐ . ശ്രീ പി അസ്സൈൻ പരിപാടി ഉദ്ഘാടനംചെയ്തു.
വിദ്യാർത്ഥികളുടെ സാമൂഹിക പ്രതിബദ്ധതക്കുള്ള ഏറ്റവും നല്ല ഉദാഹരണം ആണ് ഈ പരിപാടി എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി കവിത എൻ ടി ചടങ്ങിൽ സ്വാഗതം പറഞ്ഞു. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ സുനിൽ , നൗഫൽ എം, ലൈല സ്മാൾ സ്കെയിൽ ഇന്റസ്ട്രി ഉടമ ശ്രീ സൽമാൻ കെ ടി , മുക്കം ലയൺസ് ക്ലബ് സെക്രട്ടറി ശ്രീ ഗംഗാധരൻ , സ്കൂൾ എസ് പി ജി കൺവീനർ ശ്രീ സുരേഷ് ബാബു, അധ്യാപകരായ ശ്രീ സന്ദീപ് ഹർഷൻ, ശ്രീമതി ഷൈന തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. വോളണ്ടിയർ ലീഡർ ഹഫ്ര സാബിത്ത് പരിപാടിക്ക് നന്ദി അറിയിച്ചു. വളണ്ടിയർമാർ വലിയ ആവേശത്തോടെ ഏറ്റെടുത്ത പരിപാടിക്ക് നാട്ടുകാരുടെ ഇടയിലും വൻസ്വീകാര്യതയാണ് ഉണ്ടായത്.
വിദ്യാർത്ഥികൾക്ക് കട്ടാങ്ങലിൽ വെച്ച് നാട്ടുകാരും വ്യാപാരികളും ഓട്ടോ ഡ്രൈവർമാരും ചേർന്ന് വൻ സ്വീകരണം നൽകി. ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഓളിക്കൽ ഗഫൂർ സ്വീകരണ പരിപാടി ഉദ്ഘാടനം നിർവഹിച്ചു. സ്വീകരണ പരിപാടിയിൽ ചാത്തമംഗലം, കട്ടാങ്ങൽ പ്രദേശങ്ങളിലെ പൗര പ്രമുഖർ പങ്കെടുത്തു. തുടർന്ന് മധുരവിതരണവും നടന്നു.
Post a Comment