SJM മുക്കം മേഖല കമ്മിറ്റി നിലവിൽ വന്നു


മുക്കം : സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ മുക്കം മേഖല കമ്മിറ്റി നിലവിൽ വന്നു. കയിഞ്ഞ ദിവസം നോർത്ത് കാരശേരി അൽ മദ്രസത്തുൽ ഇസ്ലാമിയ്യയിൽ വെച്ച് നടന്ന വാർഷിക കൗൺസിൽ ആണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.




സയ്യിദ് ഷിഹാബുദീൻ ബുഖാരി പകര പ്രഡിഡന്റ്റും സുൽഫിക്കർ അലി സഖാഫി മുരിങ്ങപുറായി ജനറൽ സെക്രട്ടറിയും ട്രഷറർ ആയി മുഹിയദ്ധീൻ സഖാഫി മലയമ്മയും വൈസ് പ്രഡിഡന്റുമാരായി ഉസ്മാൻ മദനി, അബ്ദുൽ ഹക്കീം മുസ്‌ലിയാർ, അഷ്‌റഫ്‌ സഅദി എന്നിവരും ജോയിന്റ് സെക്രട്ടറിമാരായി കബീർ സഖാഫി, ലത്തീഫ് സഖാഫി, മുഹമ്മദ് കുട്ടി മുസ്‌ലിയാർ എന്നിവരും ജില്ലാ കൗൺസിലർമാരായി മുഹിയദ്ദീൻ സഖാഫി, ഉമർ സഖാഫി, മുനീർ സഖാഫി എന്നിവർ അടങ്ങിയതാണ് പുതിയ കമ്മിറ്റി. പ്രസ്തുത മീറ്റിംഗ് ഉമർ സഖാഫി മങ്ങാട് ഉൽഘാടനം ചെയ്തു. വാർഷിക കൗൺസിൽ നടപടികൾ ജില്ലാ ട്രെഷറർ പി ജി അബൂബക്കർ കോയ തങ്ങൾ നിയന്ത്രിച്ചു. മുഹമ്മദ് സഖാഫി അദ്യക്ഷം വഹിച്ചു. സുൽഫികർ സഖാഫി സ്വാഗതവും മൂസ സഖാഫി മാവൂർ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post
Paris
Paris