ചെറുവാടി : പൊറ്റമ്മൽ സമർപ്പണം സാംസ്കാരിക വേദിയുടെയും മുസ്ലിം യൂത്ത് ലീഗിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. വീടുകൾ കയറി ബോധവൽക്കരണവും പോസ്റ്റർ പ്രദർശനവും ഇതിൻ്റെ ഭാഗമായി സംഘടിപ്പിക്കും.
കൂട്ടായ്മ തിരുവമ്പാടി നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത് മുഖ്യാതിഥിയായി. എൻ ജമാൽ, കെ സി ബഷീർ മാസ്റ്റർ, മുഹമ്മദ് കെ എച്ച്, സി വി റസാഖ്, പോക്കുട്ടി കെ, പാലയിൽ മുഹമ്മദ് മാസ്റ്റർ, ശുഹൈബ് കൊട്ടപ്പുറത്ത്, നവാസ് കെ വി, റഫീഖ് പരവരി, അയ്യൂബ് ചേലപ്പുറത്ത്, സഫറുദ്ദീൻ കെ ടി, നിഷാദ് ടി ,നിയാസ് കെ വി ,ആസിഫ് കെ.ടി, ബഷീർ, ആബിദ്,ജംനാസ്,ഷാനിബ് സംബന്ധിച്ചു.
Post a Comment