താമരശ്ശേരി : താലൂക്ക് ഹോസ്പിറ്റലിന്
ശ്രീ എം കെ രാഘവൻ എം പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് കർമ്മം ബഹു ശ്രീ എം കെ രാഘവൻ എം. പി നിർവഹിച്ചു.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുൻ എം എൽഎ, വി. എം. ഉമ്മർ മാസ്റ്റർ, താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ ടി അബ്ദുറഹിമാൻ, ബ്ലോക്ക് വൈസ് പ്രസിഡൻറ് സലീന സിദ്ധീഖലി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി എം രാധാകൃഷ്ണൻ,കെ പി സുനീർ, ഷഹന എസ് പി ,ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ എ അരവിന്ദൻ ബ്ലോക്ക് മെമ്പർമാരായ സുമ രാജേഷ്, അഷറഫ് മാസ്റ്റർ, എ കെകൗസർ തുടങ്ങിയവർ സംസാരിച്ചു.
വിവിധ രാഷ്ട്രിയ പാർട്ടി പ്രതിനിധികൾആയ പി എസ് മുഹമ്മദാലി,നവാസ് മാഷ് ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾആയ ഹാഫിസ് റഹ്‌മാൻ, പി ടി ബാപ്പു, ഓമന കുട്ടൻ ഹാരിസ് അബാ യത്തോട്, പി എം എ റഷീദ്,ആശുപത്രി ജീവനക്കാർ തുടങ്ങിയവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
താമരശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ അബ്ബാസ് കെ സ്വാഗതവും, ബ്ലോക്ക് ബി ഡി ഒ വിബിൻ പി ജേക്കബ് നന്ദി യും പറഞ്ഞു.
Post a Comment