എൻജിനീയറിങ് റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചു


സംസ്ഥാനത്തെ എൻജിനീയറിങ് പ്രവേശനത്തിനുള്ള റാങ്കു പട്ടിക മന്ത്രി ആർ.ബിന്ദു തൃശൂരിൽ പ്രഖ്യാപിച്ചു




ഒന്നാം റാങ്ക് ഇടുക്കി സ്വദേശി വിശ്വനാഥ് ആനന്ദിന്. രണ്ടാം റാങ്ക് തിരുവനന്തപുരം സ്വദേശി തോമസ് ബിജുവും മൂന്നാം റാങ്ക് കൊല്ലം സ്വദേശി നവജോത് കൃഷ്ണനും സ്വന്തമാക്കി. 


50,858 പേർ റാങ്കു പട്ടികയിൽ ഇടംനേടി. ആദ്യ അയ്യായിരം റാങ്കിൽ 2,215 (സംസ്ഥാന സിലബസ്), 2,568 (കേന്ദ്ര സിലബസ്) പേർ ഉൾപ്പെട്ടു. ജൂലൈ 4നു നടന്ന പ്രവേശന പരീക്ഷയുടെ (കീം) സ്‍കോർ ഓഗസ്റ്റ് 4നു പ്രസിദ്ധീകരിച്ചിരുന്നു. 

പ്ലസ്ടു മാർക്ക് കൂടി സമീകരിച്ചാണ് റാങ്ക് പട്ടിക തയാറാക്കിയത്.



Post a Comment

Previous Post Next Post
Paris
Paris