പൂർവ അധ്യാപകർക്ക് സ്നേഹാദരം ഒരുക്കി നായർ കുഴി സ്കൂൾ


 നായർകുഴി: അധ്യാപക ദിനത്തോടനുബന്ധിച്ച് നായർകുഴി സ്കൂളിൽ  സേവനം അനുഷ്ഠിച്ച് സർവീസിൽ നിന്നും വിരമിച്ച അധ്യാപകരെയും  മുൻകാല പിടിഎ പ്രസിഡണ്ട് മാരെയും  പിടിഎ കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. 




സ്നേഹാദരം എന്ന പേരിട്ട ചടങ്ങിൽ  ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞ  കാലഘട്ടത്തിലും സ്കൂളിന് നെഞ്ചോട് ചേർത്ത് പിടിച്ചു നടത്തിയ പ്രവർത്തനങ്ങൾ മുൻകാല അധ്യാപകരിൽ നിന്ന് കേട്ടപ്പോൾ പുതിയ തലമുറയ്ക്ക് അതൊരു പാഠമായി. 120 ഓളം പേർ പങ്കെടുത്ത ചടങ്ങിന്റെ ഉദ്ഘാടനം കുന്നമംഗലം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ. കെ. ജെ. പോൾ നിർവഹിച്ചു. എല്ലാ മുൻകാല അധ്യാപകരെയും അദ്ദേഹം പൊന്നാട അണിയിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ഓളിക്കൽ ഗഫൂർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കൂളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് പൂർവ്വ അധ്യാപക കൂട്ടായ്മ  സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു. പിടിഎ പ്രസിഡണ്ട്  ശ്രീ.  എം പ്രകാശന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ. പുരുഷോത്തമൻ  എം ആർ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ റീന മാണ്ടിക്കാവിൽ, ശിവദാസൻ ബംഗ്ലാവിൽ, പറപ്പൊയിൽ  തുടങ്ങിയവർ സംസാരിച്ചു. വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കി രക്ഷിതാക്കൾ ചടങ്ങിന് മാറ്റുകൂട്ടി. പൂർവ്വ അധ്യാപകരെ  ആദരിക്കാനായി ഒരുക്കിയ സ്നേഹാദരം ചടങ്ങ് വിജയിപ്പിച്ച  എല്ലാവർക്കും പ്രോഗ്രാം കൺവീനർ ഈ പ്രമോദ് നന്ദി രേഖപ്പെടുത്തി.

Post a Comment

Previous Post Next Post
Paris
Paris