ബംഗളൂരു : കനത്ത മഴയില്‍ ബംഗളൂരു നഗരത്തില്‍ വീണ്ടും വെള്ളക്കെട്ട്. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് മഴയെ തുടര്‍ന്ന് നഗരത്തില്‍ രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെടുന്നത്. റോഡുകള്‍ പുഴയ്ക്ക് സമാനമായതോടെ രക്ഷപ്രവര്‍ത്തനത്തിനായി ബോട്ടുകള്‍ ഇറക്കി.
കഴിഞ്ഞ രാത്രിയിലുണ്ടായ പെരുമഴയില്‍ അപ്പാര്‍ട്ട്മെന്റുകളുടെ താഴ്ഭാഗത്തും വീടുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. അടിയന്തരാവശ്യങ്ങള്‍ക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്നും കുട്ടികളെ സ്‌കൂളുകളിലേക്ക് അയക്കരുതെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇക്കോ സ്പേസ് ഔട്ടര്‍ റിംഗ് റോഡ്, ബെല്ലന്തൂര്‍, കെആര്‍ മാര്‍ക്കറ്റ്, സില്‍ക്ക് ബോര്‍ഡ് ജംഗ്ഷന്‍ തുടങ്ങിയ മേഖലകളിലും വെള്ളക്കെട്ട് രൂക്ഷമാണ്. എച്ച് ബി ആര്‍ ലേ ഔട്ടിലെ വീടുകളില്‍ വെള്ളം കയറിയതോടെ ഐടി മേഖലയും പ്രയാസത്തിലായി.
Post a Comment