കൊടുവള്ളി: വർദ്ധിച്ചു വരുന്ന മദ്യ-മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കൊടുവള്ളി നഗരസഭ വിളിച്ചു ചേർത്ത വിപുലമായ സർവ്വകക്ഷിയോഗത്തിൽ വിവിധ കർമ്മ പദ്ധതികൾക്ക് രൂപം നൽകി. രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, വിദ്യാർത്ഥി യുവജന സംഘടന ഭാരവാഹികൾ, മറ്റ് സാമൂഹ്യ സംഘടന ഭാരവാഹികൾ, പോലീസ് എക്സൈസ്, നഗരസഭാ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
എല്ലാ ഡിവിഷൻ തലത്തിലും കൗൺസിലർമാരുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ കാമ്പയിൻ നടത്താനും, പോലീസ്, എക്സൈസ് പെട്രൊളിംഗ് ശക്തമാക്കുക, യുവജന വിദ്യാർത്ഥി കൂട്ടായ്മകൾ യോഗം വിളിച്ച് ചേർക്കുക, അതിഥി തൊഴിലാളികളുടെ ലിസ്റ്റ് തയ്യാറാക്കുക തുടങ്ങിയ തീരുമാനങ്ങളാണ് യോഗത്തിൽ തീരുമാനമെടുത്തത്.യോഗത്തിൽ നഗരസഭാ ചെയർമാൻ വെള്ളറ അബ്ദു അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.എം.സുഷിനി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.സിയ്യാലി ഹാജി, എൻ.കെ.അനിൽകുമാർ, റംല ഇസ്മായിൽ, റംസിയ ടീച്ചർ, പോലീസ് സർക്കിൾ ഇൻസ്പെക്ടർ ചന്ദ്രമോഹൻ, എക്സൈസ് ഓഫീസർ റഫീഖ്, നഗരസഭാ സെക്രട്ടറി ഷാജു പോൾ, വി.കെ.അബ്ദുഹാജി, സി.കെ.ജലീൽ,ഇ.ടി. അബൂബക്കർകുഞ്ഞി ഹാജി, ഖാജാ മൊഹിയുദ്ദീൻ സഖാഫി, കെ.ഷറഫുദ്ദീൻ, കെ.കെ.എ. കാദർ, പി.ടി.സദാശിവൻ, ഒ.പി.റഷീദ്,ബാവാ ജീറാനി, കെ.ടി.സുനി, വി.പി.വേലായുധൻ കെ.അസ്സൈൻ, ടി.പി.അർഷാദ്, സി.പി.ഫൈസൽ, കെ.കെ.അബ്ദുള്ള, കെ.ശിവദാസൻ തുടങ്ങിയവർ സംസാരിച്ചു.
Post a Comment