വെൽഫെയർ പാർട്ടി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും.


കുന്ദമംഗലം : രാഷ്ട്രീയ നേതാക്കൾ ജനങ്ങൾക്ക് നന്മയിൽ മാതൃകയാവേണ്ടവരാണെന്നും ജനപക്ഷത്ത് നിൽക്കേണ്ടവരാണെന്നും വെൽഫെയർ പാർട്ടി സംസ്ഥാന സമിതിയംഗം പ്രേമ ജി. പിഷാരടി അഭിപ്രായപ്പെട്ടു. കുന്ദമംഗലത്ത് ഓഫീസ് ഉദ്ഘാടന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.




വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഇ.പി. ഉമർ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അസ്‌ലം ചെറുവാടി മുഖ്യ പ്രഭാഷണം നടത്തി. പാർട്ടി മെമ്പർഷിപ്പ് ഉദ്ഘാടനം പ്രേമ ജി. പിഷാരടിയിൽ നിന്നും ഇ.ഷീബ ഏറ്റു വാങ്ങി. 
ജില്ലാ വൈസ് പ്രസിഡന്റ് എ.പി. വേലായുധൻ, ജില്ലാ ട്രഷറർ ഇ.പി. അൻവർ സാദത്ത്, മണ്ഡലം പ്രസിഡന്റ് സിറാജുദ്ധീൻ ഇബ്നു ഹംസ, വിമൻ ജസ്റ്റിസ് മൂവ്മെൻ്റ് മണ്ഡലം കൺവീനർ ഷരീഫ ടീച്ചർ, ഫ്രട്ടേണിറ്റി മണ്ഡലം കൺവീനർ മുസ്ലിഹ് പെരിങ്ങളം, മണ്ഡലം വൈസ് പ്രസിഡന്റ് സി. അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി സലീം മേലേടത്ത് സ്വാഗതവും എം.എ. സുമയ്യ നന്ദിയും പറഞ്ഞു. ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് തനിമ കലാവേദിയുടെ ഗാനവിരുന്നും ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post
Paris
Paris