ഓണം അടുത്തതോടെ തമിഴ്‌നാട്ടിലെ പച്ചക്കറി വിപണിയിലും വില ഉയര്‍ന്നു തുടങ്ങി. ആവശ്യക്കാര്‍ കൂടിയതാണ് പച്ചക്കറികള്‍ക്ക് വില ഉയരാന്‍ കാരണമായി വ്യാപാരികള്‍ പറയുന്നത്.തിരുവോണം എത്തുന്നതോടെ വില ഇനിയും ഉയരും.
തേവാരം, ചിന്നമന്നൂര്‍,കമ്ബം, തെനി, ശീലയംപെട്ടി തുടങ്ങിയ തെക്കന്‍ തമിഴ്‌നാട്ടിലെ പച്ചക്കറി തോട്ടങ്ങളുടെ പ്രധാന വിപണി കേരളമാണ്. ഓണം മുന്നില്‍ കണ്ടാണ് പലപ്പോഴും കൃഷികള്‍ ക്രമീകരിക്കുന്നത്.
കേരളത്തിലേക്കുള്‍പ്പെടെയുള്ള പച്ചക്കറികളുടെ ലേലമാണിത്. ആവശ്യത്തിനു മഴയും മുല്ലപ്പെരിയാറില്‍ നിന്നുളള വെള്ളവും കിട്ടിയതോടെ പച്ചക്കറികളെല്ലാം നൂറു മേനി വിളഞ്ഞു. കഴിഞ്ഞയാഴ്ച വരെ വിലകുറഞ്ഞു നിന്ന പച്ചക്കറിക്ക് ഓണമെടുത്തതോടെ വില ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.
ഇടനിലക്കാര്‍ വില കുത്തനെ ഉയര്‍ത്തിയില്ലെങ്കില്‍ എല്ലാ വര്‍ഷത്തെയും പോലെ പച്ചക്കറിക്ക് ഇത്തവണ തീവില നല്‍കേണ്ടി വരില്ലെന്നാണ് തമിഴ്‌നാട്ടില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍. മുന്‍കൂട്ടി കണ്ട് വിപണിയില്‍ സര്‍ക്കാര്‍ ഇടപെട്ടാല്‍ ന്യായവിലക്ക് പച്ചക്കറിയും എത്തിക്കാനാകും
Post a Comment