മെഗാബിരിയാണി ചലഞ്ച്: ഗോതമ്പറോഡില്‍ വിഭവസമാഹരണത്തിന് തുടക്കമായി


മുക്കം: ലഹരിക്കടിമപ്പെട്ട വിദ്യാര്‍ത്ഥി യുവജനങ്ങളെ ചികില്‍സിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിന് ഡി അഡിക്ഷന്‍ സെന്റര്‍, വയോജനങ്ങള്‍ക്കായുള്ള ഡെ കെയര്‍, മാനസിക രോഗികൾക്കായുള്ള പുനരിധിവാസ കേന്ദ്രം തുടങ്ങിയവ നിര്‍മ്മിക്കുന്നതിന്റെ ധനശേഖരണാര്‍ത്ഥം ഒക്ടോബര്‍ 24, 25 തിയതികളില്‍ മുക്കം ഗ്രെയ്സ് പാലിയേറ്റീവ് കെയര്‍ സംഘടിപ്പിക്കുന്ന മെഗാ ബിരിയാണി ചലഞ്ചിന്റെ വിജയത്തിനായി ഗോതമ്പറോഡില്‍ ഏരിയാ കമ്മിറ്റി രൂപീകരിച്ചു. 




എം.ടി അബ്ദുസത്താര്‍ കോഓര്‍ഡിനേറ്ററായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. വിഭവ സമാഹരണ ഉദ്ഘാടനം ബാവ പവര്‍വേള്‍ഡില്‍നിന്നും തുക ഗ്രേസ് പാലിയേറ്റീവ് കെയര്‍ പ്രതിനിധികള്‍ ഏറ്റുവാങ്ങി. പി.കെ ശരീഫുദ്ദീന്‍, സലീം മാസ്റ്റര്‍ വലിയപറമ്പ്, ജി അബ്ദുല്‍ അക്ബര്‍, ലത്തീഫ് കുണ്ടുങ്ങൽ ,ടിപി അസീസ് മാസ്റ്റര്‍, കബീര്‍ കണിയാത്ത്, സാലിം ജീറോഡ്, കുഞ്ഞുട്ടി, സുല്‍ഫി, ശമീം എലിയങ്ങോടന്‍, നസീബ് ഉള്ളാട്ടില്‍, സിദ്ദീഖ് ചാലില്‍ എന്നിവര്‍ സംബന്ധിച്ചു.


Post a Comment

Previous Post Next Post
Paris
Paris