അഴിമുഖത്തിനു സമീപം കല്ലുമ്മക്കായ പറിക്കാന്‍ പോയവരില്‍ ഒരാളെ കടലില്‍ കാണാതായി.


വടകര: ടൂറിസ്റ്റ് കേന്ദ്രമായ അഴിത്തല സാന്റ് ബാങ്ക്‌സ് അഴിമുഖത്തിനു സമീപം കല്ലുമ്മക്കായ പറിക്കാന്‍ പോയവരില്‍ ഒരാളെ കടലില്‍ കാണാതായി. ഇന്നു രാവിലെയാണ് സംഭവം. കോസ്റ്റല്‍ പോലീസും നാട്ടുകാരും ഇയാള്‍ക്കു വേണ്ടി തെരച്ചല്‍ നടത്തുകയാണ്. 




ചോമ്പാല സ്വദേശിയെ ആണ് കാണാതായതെന്നാണ് ലഭിക്കുന്ന വിവരം.
വർഷങ്ങൾക്ക് മുൻപ് തീരക്കടലില്‍ മറിഞ്ഞ ടഗ്ഗിന്റെ അവശിഷ്ടങ്ങളില്‍ വന്‍തോതില്‍ കല്ലുമ്മക്കായ വളരുന്നുണ്ട്. ഇത് പറിക്കുന്നതിനു വേണ്ടി പോയവരില്‍ ഒരാളാണ് അപകടത്തില്‍പെട്ടത്. ടഗ്ഗിന്റെ അകത്ത് കുടുങ്ങിപ്പോയതാണോ എന്നു സംശയിക്കുന്നു

Post a Comment

Previous Post Next Post
Paris
Paris