കോഴിക്കോട് : പീപ്പിൾസ് ഫൗണ്ടേഷൻ, ഐഡിയൽ റിലീഫ് വിംഗുമായി ചേർന്ന് നടത്തുന്ന ലഹരിമുകത ക്യാമ്പ് അസി: എക്സൈസ് കമ്മീഷണർ എം സുഗുണൻ ഉദ്ഘാടനം ചെയ്തു. ലഹരിമുക്തസമൂ നിർമിതിക്കായി എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ജീവിതത്തെ ലഹരിയായി കാണാൻ നമുക്ക് സാധിക്കണം . സന്നദ്ധ സംഘടനകളുടെ ഇത്തരം പരിപാടികൾ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
പീപ്പിൾസ് ഫണ്ടേഷൻ ജില്ലാ രക്ഷാധികാരി സുബ്ഹാൻ ബാബു അധ്യക്ഷത വഹിച്ചു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശംലൂലത്ത് വിളക്കോട്ടിൽ മുഖ്യപ്രഭാഷണം നടത്തി. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർടി.കെ അബൂബക്കർ, മുക്കം മുൻസിപ്പാലിറ്റി കൗൺസിലർ അബ്ദു ൽ ഗഫൂർ , മുഹമ്മദ് മുട്ടത്ത് , ഒ .പി അബ്ദുസ്സലാം മൗലവി, ടി. ഇസ്മായിൽ, കെ.സി.സി. ഹുസൈൻ, Dr ശറഫുദ്ദീൻ, ഇ എൻ അബ്ദുറസാഖ്, Dr അബ്ദുറഹ്മാൻ ദാനി, ശിഹാബുദ്ദീൻ ഇബ്നു ഹംസ, എന്നിവർ സംസാരിച്ചു. ആർ കെ അബ്ദുൽ മജീദ് സ്വാഗതവും സി.ടി സുബൈർ നന്ദിയും പറഞ്ഞു.
Post a Comment