കൊടുവള്ളി : സമഭാവനയുടെയും സാഹോദര്യത്തിന്റെയും സന്ദേശവുമായ മലയാളിയുടെ ദേശീയ ഉത്സവമായ തിരുവോണത്തിന്റെ ഭാഗമായി കൊടുവള്ളി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സെപ്തംബർ അഞ്ചിന് ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് സഹകാരി കൂട്ടായ്മയും ഓണോത്സവവും സംഘടിപ്പിച്ചു.
അഡ്വ.പി.ടി.എ.റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് ഒ.പി.റഷീദ് അധ്യക്ഷത വഹിച്ചു. അധ്യാപക ദിനത്തോടനുബന്ധിച്ച് വിവിധ അധ്യാപകരെ മുൻ എം.എൽ.എ.കാരാട്ട് റസാക്ക്, കൊടുവള്ളി SHO ചന്ദ്രമോഹൻ, കൊടുവള്ളി എസ്.ഐ.അനൂപ് എന്നിവർ ആദരിച്ചു. കെ.ബാബു, കാരാട്ട് ഫൈസൽ, എ.പി.മജീദ് മാസ്റ്റർ, ഒ.പി.ഐ.കോയ, എം.വിജയകുമാർ, കെ.ഷറഫുദ്ദീൻ, പി.ടി.എ.ലത്തീഫ് , എം.പി.സി.നാസർ, കെ.സുരേന്ദ്രൻ , പി.ടി.സി ഗഫൂർ, പി.ടി.അസൈൻകുട്ടി, CDS ചെയർപേഴ്സൺ ബുഷ്റ, എം.അബ്ദുള്ള, കെ.കെ.സുബൈർ, ഒ.രാമചന്ദ്രൻ , സി.കെ. ജലീൽ , പി.മുഹമ്മദ്, വിലാസിനി ടീച്ചർ എന്നിവരും വിവിധ സഹകാരികളും സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡണ്ട് കെ.സി.എൻ.അഹമ്മദ് കുട്ടി സ്വാഗതവും ബാങ്ക് സെക്രട്ടറി എ.ജയശ്രീ നന്ദിയും പറഞ്ഞു
Post a Comment