മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയും കുടുംബശ്രീ സി ഡി എസും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ഘോഷയാത്ര ആവേശമായി. ചെണ്ടമേളത്തിൻ്റെയും മാവേലിയുടേയും അകമ്പടിയോടെ കോക്കനട്ട് കോംപ്ലക്സ പരിസരത്ത് നിന്നാരംഭിച്ച ഘോഷയാത്ര പന്നിക്കോട് അങ്ങാടി ചുറ്റി എ യു പി സ്കൂളിൽ സമാപിച്ചു. നൂറ് കണക്കിനാളുകൾ ഘോഷയാത്രയിൽ പങ്കാളികളായി.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത്, വൈസ് പ്രസിഡൻ്റ് ഷിഹാബ്മാട്ടു മുറി, സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷരായ എം ടി റിയാസ്, ദിവ്യ ഷിബു, ആയിഷ ചേലപ്പുറത്ത്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സുഹറ വെള്ളങ്ങോട്ട്, കെ.പി സൂഫിയാൻ, സി ഡി എസ് ചെയർപേഴ്സൺ കെ. ആബിദ ഗ്രാമപഞ്ചായത്തംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. ഘോഷയാത്രക്ക് ഭിന്നശേഷി വിദ്യാർത്ഥികൾ അഭിവാദ്യമർപ്പിച്ചു.
Post a Comment