കോഴിക്കോട്: ഓട്ടമത്സരം നടത്തി അപകടമുണ്ടാക്കിയ രണ്ട് ബസുകൾ മോട്ടോർ വാഹന വകുപ്പ് പിടികൂടി. മെഡിക്കൽ കോളേജ്-തൊണ്ടയാട് റൂട്ടിലാണ് അപകടമുണ്ടായത്. ഗസൽ, സ്കൈ ലാർക്ക് എന്നീ ബസുകളാണ് പിടിച്ചെടുത്തത്.
വാഹന ഫിറ്റ്നസ് റദ്ദാക്കി. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു.
Post a Comment