മുക്കം : മുക്കം മേഖല സ്പെഷ്യൽ മുഅല്ലിം സംഗമം കരശ്ശേരി ഹിദായത്തു സിബിയാൻ സുന്നി മദ്രസയിൽ വെച്ച് നടന്നു. എസ്.ജെ.എം കോഴിക്കോട് ജില്ലാ മിഷനറി സെക്രട്ടറി ഉമർ സഖാഫി മങ്ങാട് ഉദ്ഘാടനം ചെയ്തു. എസ്.എം.എ സംസ്ഥാന സെക്രട്ടറി വള്ളിയാട് മുഹമ്മദലി സഖാഫി മുഖ്യ പ്രഭാഷണം നടത്തി.
ആധുനിക യുഗത്തിൽ മുഅല്ലിംകൾ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും വിദ്യാർഥികളെ കാലത്തിനനുസരിച്ചുള്ള ആത്മീയ വിദ്യാഭ്യാസം നൽകി ദഅവാ പ്രബോധനത്തിൽ പങ്കാളികളാകണമെന്നും അദ്ദേഹം ഉൽബോധിപ്പിച്ചു.
മുക്കം മേഖലാ മിഷനറി പ്രസിഡന്റ് അബ്ദുൽ ഹകീം മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ആശംസകൾ അർപ്പിച്ചു കൊണ്ട് മുസ്ലിം ജമാഅത് ജില്ലാ സെക്രട്ടറി ജി അബൂബക്കർ മാസ്റ്റർ, മുഫത്തിഷ് അബ്ദുറഹിമാൻ മുസ്ലിയാർ മലയമ്മ, മൂഹിയദ്ധീൻ സഖാഫി എന്നിവർ സംസാരിച്ചു.
എസ്.ജെ.എം ജില്ലാ ക്ഷേമനിധി ടാർജറ്റ് പൂർത്തിയാക്കി യ
മുക്കം, മരഞ്ചട്ടി, കൊടിയത്തൂർ, റൈഞ്ചുകൾക്കുള്ള ഉപഹാര സമർപ്പണം നടന്നു. പരിപാടിയിൽ മുക്കം റൈഞ്ചു സെക്രട്ടറി ജബ്ബാർ സഖാഫി, ലുക്മാൻ സഖാഫി സംസാരിച്ചു.
മുക്കം, കൊടിയത്തൂർ, മരഞ്ചാട്ടി, തിരുവമ്പാടി. റൈഞ്ചുകളിലെ മുഅല്ലിംകൾ പങ്കെടുത്തു. മേഖല സെക്രട്ടറി സുൽഫിക്കർ സഖാഫി സ്വാഗതവും ലത്തീഫ് സഖാഫി നന്ദിയും പറഞ്ഞു.
Post a Comment