കെഎസ്ആര്‍ടിസിയില്‍ കുടിശിക തീര്‍ത്ത് മുഴുവന്‍ ശമ്പളവും നാളെ നല്‍കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ മുഴുവന്‍ ശമ്പളവും നല്‍കും. എല്ലാമാസവും അഞ്ചാംതീയതിക്കുമുന്‍പ് ശമ്പളം നല്‍കാമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് യൂണിയന്‍ പ്രതിനിധികള്‍ അറിയിച്ചു.
12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി അംഗീകരിക്കില്ലെന്നു എട്ടുമണിക്കൂര്‍ ആകാമെന്നും യൂണിയനുകള്‍ നിലപാടെടുത്തു. ഇക്കാര്യത്തില്‍ വിശദചര്‍ച്ച നടത്താമെന്ന് മുഖ്യമന്ത്രി പറഞ്ഞെന്ന് യൂണിയന്‍ പ്രതിനിധികള്‍ പറഞ്ഞു.
Post a Comment