മുക്കം ഓടാത്തെരുവ് NC ഹോസ്പിറ്റലിന് സമീപം പ്രവർത്തിക്കുന്ന വെബ് ഡെവലപ്പ്മെന്റ് കമ്പനിയായ ഡോട്സിന്റെ ഒന്നാം വാർഷികത്തോടാനുബന്ധിച്ച് ഓണാഘോഷ പരിപാടികളും ആദരിക്കൽ ചടങ്ങും നടത്തി.
ചടങ്ങിൽ ബ്രാൻഡിംഗിൽ പി. എച്ച്. ഡി. നേടിയതിന് എം. എ. എം. ഒ. കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. റിയാസ് കുങ്കഞ്ചേരിയെയും , മാത്‍സിൽ പി.എച്ച്.ഡി. നേടിയതിന് എം. ഇ. എസ്. മമ്പാട് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. അനസ് എടാരത്തിനെയും ആദരിച്ചു.
ചടങ്ങിൽ ഡോട്സ് മാനേജിങ് ഡയറക്ടർ ഹാറൂൺ റഷീദ്, പ്രൊജക്റ്റ് ലീഡർ ഷിനോജ് ടി.കെ., ബിസിനസ് ഡെവലപ്പ്മെന്റ് മാനേജർ മുഹമ്മദ് ഹുസൈൻ, എൻ. എം. ഹാഷിർ എന്നിവരും പങ്കെടുത്തു.
പരിപാടിയുടെ ഭാഗമായി വിവിധ ഓണാഘോഷ പരിപാടികളും ഗസൽ സന്ധ്യയും ഒരുക്കി.
Post a Comment