കട്ടാങ്ങൽ : 1994 എസ്എസ്എൽസി ബാച്ചിന്റെ കൂട്ടായ്മയായ "സ്നേഹക്കൂടിന്റെ" ഏഴാം വാർഷികത്തോടനുബന്ധിച്ച് "സ്നേഹ സംഗമം" സംഘടിപ്പിച്ചു. മീഡിയാവൺ സീനിയർ കോഡിനേറ്റിങ് എഡിറ്റർ സ്മൃതി പരുത്തിക്കാട് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പ്രശസ്ത ഗാനരചയിതാവ് നവീൻ മാരാർ, കഥാകൃത്ത് അർഷാദ് ബത്തേരി,പൂർവ്വ അധ്യാപകൻ സുബ്രമണ്യൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
ലിജേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രജീഷ് സ്വാഗതവും സെക്രട്ടറി രസ്മിജ കഴിഞ്ഞ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിക്കുകയും,നസീറാബാനു നന്ദിയും പറഞ്ഞു. ചടങ്ങിൽ നിരവധി പൂർവ്വ അദ്ധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും പങ്കെടുത്തു.
Post a Comment