മുക്കം നഗരസഭ കേരളോത്സവം 2022 നവംമ്പർ 20 മുതൽ 26 വരെ : സംഘാടക സമിതി രൂപീകരിച്ചു.

മുക്കം നഗരസഭ കേരളോത്സവം 2022 നവംമ്പർ 20 മുതൽ 26 വരെ തീയതികളിൽ നടത്തുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു.




 ലിൻ്റോ ജോസഫ് എം.എൽ.എ , ദിപു പ്രേംനാഥ് ( യുവജന ക്ഷേമ ബോർഡ്) എന്നിവർ രക്ഷാധികാരികളായും മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു ചെയർമാനായും നഗരസഭ സെക്രട്ടറി വിജില.എം ജനറൽ കൺവീനറായും വർക്കിംഗ് ചെയർമാൻ ഇ.സത്യനാരായണൻ, യുവജനക്ഷേമ ബോർഡ് യൂത്ത് കോർഡിനേറ്റർ ജാഫർ ഷെരീഫ്, വൈസ് ചെയർപേഴ്സൺ അഡ്വ. ചാന്ദ്നി , സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ, വി.കുഞ്ഞൻ, അബ്ദുൾ മജീദ്,, കൗൺസിലർമാരായ വിശ്വനാഥൻ നികുഞ്ജം, ജോഷില, അശ്വതി സനൂജ്, വസന്തകുമാരി, രജനി, വേണു കല്ലുരുട്ടി, മധുമാസ്റ്റർ, റംല ഗഫൂർ, ബിന്നി മനോജ്, സക്കീന കബീർ, രജനി. എം.വി, അശ്വതി സനൂജ്, ബിന്ദു കെ, ജോഷില, ജെഎച്ച് ഐമാരായ ശ്രീജിത് , ബീധ , CDS ചെയർപേഴ്സൺ, CDS മെമ്പർമാർ , സന്നദ്ധ ക്ലബ് ഭാരവാഹികൾ എന്നിവരെ ഉൾപ്പെടുത്തി സംഘാടക സമിതി രൂപീകരിച്ചു. കലാമത്സരങ്ങൾ നീലേശ്വരം ഗവ: ഹൈസ്കൂളിൽ നവംബർ 27 നും കായിക മത്സര ഇനങ്ങളിൽ ഫുട്ബാൾ മത്സരം നവംബർ 20ന് മാമ്പറ്റ മുനിസിപ്പൽ സ്റ്റേഡിയത്തിലും നവംമ്പർ 26 ന് വോളിബോൾ മത്സരങ്ങൾ മുത്തേരി വോളി അക്കാദമിയിലും ക്രിക്കറ്റ് മത്സരങ്ങൾ മാമ്പറ്റ മുനിസിപ്പൽ സ്റ്റേഡിയത്തിലും കബഡി മത്സര ണ്ടകൾ നീലേശ്വരം ഹൈസ്കൂൾ ഗ്രൗണ്ടിലും വടംവലി മത്സരങ്ങൾ കല്ലുരുട്ടി യുവശക്തി ഗ്രൗണ്ടിലും ഷട്ടിൽ മത്സരങ്ങൾ മുക്കം ഇൻഡോർ സ്റ്റേഡിയത്തിലും,  നീന്തൽ മത്സരങ്ങൾനവംബർ 20ന്  ചേന്ദമംഗലുരിലും ,ചെസ് മത്സരങ്ങൾ നവംമ്പർ 22 ന്  യുവജന ഗ്രന്ഥാലയം ചേന്ദമംഗലൂരിലും  പഞ്ചഗുസ്തി മത്സരങ്ങൾ നവംമ്പർ 23 ന് മുക്കം എസ്.കെ പാർക്കിലും നടത്തുന്നതാണ് .രജിസ്ട്രേഷൻ ലഭിക്കേണ്ട അവസാന ദിവസം നവംബർ 18 നു, ഫോറം നാളെ 3 മണി മുതൽ നഗരസഭ ഫ്രൻ്റ് ഓഫീസിൽ നിന്ന് ലഭിക്കും.

Post a Comment

Previous Post Next Post
Paris
Paris