മുക്കം : സംസ്ഥാന യുവജനക്ഷേമ ബോർഡും മുക്കം നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന 'കേരളോത്സവം 2022' നവംബർ 20 മുതൽ 26 വരെ നടക്കും. യുവജനങ്ങളുടെ സർഗാത്മകവും കായികവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജന ക്ഷേമ ബോർഡ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മഹാമേളയാണ് കേരളോത്സവം..
കേരളോത്സവത്തിന്റെ ഭാഗമായി കലാമത്സരങ്ങൾ, കായിക മത്സരങ്ങൾ, വോളിബോൾ, ക്രിക്കറ്റ്, കബഡി, നീന്തൽ, ചെസ്, വടംവലി മത്സരങ്ങളും നടക്കും. രജിസ്ട്രേഷൻ ലഭിക്കേണ്ട അവസാന ദിവസം നവംബർ 18. അപേക്ഷ ഫോറം നഗരസഭ ഫ്രണ്ട് ഓഫീസിൽ ലഭ്യമാണ്.
Post a Comment