മജ്ലിസ് ഫെസ്റ്റ് 2023 ക്ലസ്റ്റർ തല മേഖല മത്സരം.


 കുന്ദമംഗലം : മജ്ലിസ് ഫെസ്റ്റ് 2023 ക്ലസ്റ്റർ തല മേഖല മത്സരം കുന്ദമംഗലം എ.എം.എൽ.പി സ്കൂളിൽ നടന്നു. മസ്ജിദുൽ ഇഹ്സാൻ മഹല്ല് പ്രസിഡന്റ് എം. സിബ്ഗത്തുള്ള ഉദ്ഘാടനം നിർവഹിച്ചു. ജമാഅത്തെ ഇസ്‌ലാമി കുന്ദമംഗലം ഏരിയ പ്രസിഡന്റ് കെ.ടി. ഇബ്രാഹിം മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഇ.പി. ലിയാഖത്ത് അലി സംസാരിച്ചു. ക്ലസ്റ്റർ തല മദ്രസകളിൽ നിന്നും നാനൂറോളം വിദ്യാർഥികൾ പങ്കെടുത്തു. 




ഏഴ് വേദികളിലായിരുന്നു മത്സരം സംഘടിപ്പിച്ചത്. പി.എം. ഷരീഫുദ്ധീൻ, കോയക്കുട്ടി,  എ.കെ.യൂസഫ്, എം.പി.ഫാസിൽ, എൻ.ആലി, പി.പി.മജീദ്, എം.സി.മജീദ്, റസാക്ക് മേലേടത്തിൽ, സലീം മേലേടത്തിൽ, വാരീ സുൽ ഹഖ്, മുനീബ് പെരിങ്ങൊളം, ബാസിത് നരിക്കുനി, റംത്തീസ്, സാലിഹ, ടി.പി.റൈഹാനത്ത്, സൽമ പെരിങ്ങൊളം, ഹൈറുന്നീസ, റുബീന, ജസീല, റഹീമ ഷിറിൻ തുടങ്ങിയവർ നേതൃത്വം നൽകി. മുഖ്തദിർ ഖിറാഅത്ത് നടത്തി. പ്രോഗ്രാം കൺവീനർ ബഷീർ മൗലവി സ്വാഗതവും അൽ മദ്രാസത്തുൽ ഇസ്ലാമിയ കുന്ദമംഗലം പ്രിൻസിപ്പാൾ അബ്ദുൽ ലത്ത്വീഫ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris