മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നവീകരണം 2024-ഓടെ പൂർത്തിയാക്കും -മന്ത്രി


കോഴിക്കോട്: മാനാഞ്ചിറ -വെള്ളിമാടുകുന്ന് നഗരപാതയുടെ വികസനം 2024 ഏപ്രിലിൽ പൂർത്തിയാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.




കോഴിക്കോട് -കൊല്ലഗൽ ദേശീയപാതയുടെ ഭാഗമായ മാനാഞ്ചിറ വെള്ളിമാടുകുന്ന് റോഡിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതിനുള്ള നഷ്ടപരിഹാരം, കച്ചവടക്കാർക്കും തൊഴിലാളികൾക്കുമുള്ള പുനരധിവാസ പാക്കേജ്, അവാർഡ് വിതരണം എന്നിവ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഭൂമിയേറ്റെടുക്കൽ സമയബന്ധിതമായി പൂർത്തിയാക്കിയ എം.എൽ.എ., കളക്ടർ, വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരെ മന്ത്രി അഭിനന്ദിച്ചു.

തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ. അധ്യക്ഷനായി. മേയർ ഡോ. ബീനാ ഫിലിപ്പ്, എ. പ്രദീപ് കുമാർ, കൗൺസിലർമാരായ കെ. ഫെനിഷ, സന്തോഷ്, കെ.സി. ശോഭിത, എം. എൻ. പ്രവീൺ, പി. സരിത, ടി.കെ. ചന്ദ്രൻ, കളക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി, സി. മുഹമ്മദ് റഫീഖ്, ഡെപ്യൂട്ടി കളക്ടർ (എൽ.എ.) പി.പി. ശാലിനി, സ്പെഷ്യൽ താഹസിൽദാർ (എൽ. എ.) കെ. ഷറീന തുടങ്ങിയവർ സംസാരിച്ചു.
    

Post a Comment

Previous Post Next Post
Paris
Paris