മിൽമ പാലിന് ലീറ്ററിന് 5 രൂപ കൂട്ടും: ക്ഷീര കർഷകർക്ക് വേണ്ടിയെന്ന് മന്ത്രി


തിരുവനന്തപുരം: മിൽമ പാൽ വിലവർധന ഡിസംബർ 1 മുതൽ നടപ്പാക്കുമെന്നു മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. ലീറ്ററിന് 5 രൂപയാണ് വർധന. വർധിപ്പിക്കുന്ന ഓരോ രൂപയ്ക്കും 88 പൈസ വീതം കർഷകനു നൽകാനാണു നിലവിലെ തീരുമാനമെന്നു മന്ത്രി പറഞ്ഞു. അനുബന്ധ ഉൽപന്നങ്ങൾക്കും വില കൂട്ടും




പാൽ വില ലീറ്ററിന് 8.57 രൂപ കൂട്ടണമെന്നായിരുന്നു മിൽമ നിയോഗിച്ച വിദഗ്ധസമിതി സർക്കാരിനോട് ശുപാർശ ചെയ്‌തത്. വലിയ രീതിയിൽ വിലകൂട്ടുന്നത് ജനരോഷമുണ്ടാക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് വർധന 5 രൂപയിൽ നിർത്താൻ സർക്കാർ തീരുമാനിച്ചത്. നിലവിലെ സാഹചര്യം പരിഗണിച്ചാണ് മിൽമയുടെ ശുപാർശ അംഗീകരിച്ചതെന്നും മന്ത്രി പറഞ്ഞു.

ക്ഷീരകർഷകരുടെ നഷ്ടം ചൂണ്ടിക്കാട്ടിയാണു വില കൂട്ടുന്നതെങ്കിലും സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ കർഷകർക്കു കിട്ടുന്നില്ലെന്ന ആക്ഷേപ‍വുമുണ്ട്. കാലിത്തീറ്റയ്ക്ക് ഉൾപ്പെടെ വില ഇരട്ടി‍യായ സാഹചര്യത്തിൽ ആനുകൂല്യങ്ങൾ നേരിട്ടു ലഭ്യമാക്കണമെന്നാണു ക്ഷീരകർഷകരുടെ ആവശ്യം. 50 രൂപയ്ക്കു മില്‍മ പാല്‍ വില്‍ക്കുമ്പോഴും കര്‍ഷകര്‍ക്ക് ഇപ്പോഴും കിട്ടുന്നത് പരമാവധി 35 രൂപയാണ്. ഇതു പരിഹരിക്കാന്‍ കര്‍ഷകര്‍ക്കു പാലിനു വില നല്‍കുന്ന പട്ടികയും ഇതിനൊപ്പം പരിഷ്കരിക്കുമെന്നുമാണ് സര്‍ക്കാര്‍ വാദം

Post a Comment

Previous Post Next Post
Paris
Paris