കട്ടാങ്ങൽ - മാവൂർ റോഡിന്റെ ശോചനീയാവസ്ഥ ; വെള്ളലശ്ശേരി ടൗൺ മുസ്ലിം ലീഗ് പ്രതിഷേധിച്ചു


മാവൂർ :സാധാരണ ജനങ്ങളെ ബാധിക്കുന്ന വിഷയത്തിൽ സർക്കാർ നിസംഗത കാണിക്കുകയാണെന്നും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കാരണം ജനങ്ങൾ പൊറുതി മുട്ടുകയാണെന്നും മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ. എ. ഖാദർ മാസ്റ്റർ പറഞ്ഞു.




കെട്ടാങ്ങൽ മാവൂർ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളലശ്ശേരി ടൗൺ മുസ്ലിം ലീഗ് കമ്മിറ്റി വെള്ളലശ്ശേരിയിൽ നടത്തിയ സായാഹ്ന ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.



മങ്ങാട്ട് അബ്ദുള്ള അധ്യക്ഷത വഹിച്ചു. ഇ പി അസിസ് സ്വാഗതം പറഞ്ഞു.നിയോജക മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ എൻ പി ഹംസമാസ്റ്റർ,എൻ എം ഹുസ്സൈൻ, അഹമ്മദ്കുട്ടി അരയങ്കോട്, വിശ്വൻ വെള്ളലശ്ശേരി, ശിവദാസൻ ബാംഗ്ലാവിൽ,എൻ പി ഹമീദ് മാസ്റ്റർ,ഇ സി ബഷീർ മാസ്റ്റർ, പി പി മൊയ്‌ദീൻ ഹാജി,റസാഖ് പുള്ളനൂർ, ഉമ്മർ വെള്ളലശ്ശേരി, പാറകണ്ടി കുട്ടിഹസ്സൻ, റിയാസ് മലയമ്മ, ബഷീർ പുതിയടത്തിൽ , പി പി സുബൈർ, ശിഹാബ് കരൊത്ത്, സിദ്ധീഖ് മങ്ങാട്ട് സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris