തെയ്യത്തും കടവ് - കോട്ടമ്മൽ റോഡ് : സ്ഥലമുടമകളിൽ മഞ്ഞുരുക്കം. നാട്ടുകാർക്കും യാത്രക്കാർക്കും പ്രത്യാശ.


കൊടിയത്തൂർ :  കൊടിയത്തൂരിലെ അതിപുരാതനമായ തെയ്യത്തും കടവ് - കോട്ടമ്മൽ റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരമാവുന്നു. തെയ്യത്തും കടവ് പാലം യാഥാർഥ്യമായി 10 വർഷം പിന്നിട്ടിട്ടും ഈ റോഡിന്റെ വികസനം ഇതുവരെയും സാധ്യമായിട്ടില്ല. മുൻ MLA - മാരായ സി.മോയിൻ കുട്ടി, ജോർജ്ജ് എം തോമസ്, ലിന്റൊ ജോസഫ് MLA , ജില്ലാ - ബ്ളോക്ക്, ഗ്രാമ പഞ്ചായത്ത് ത്രിതല ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടികൾ, വികസന സമിതി, മഹല്ല് കമ്മിറ്റി , സന്നദ്ധ സംഘടനകൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന തുടർച്ചയായ ത്യാഗപരിശ്രമങ്ങളുടെ ഫലമായാണ് മഞ്ഞുരുക്കത്തിന് കളമൊരുങ്ങിയിരിക്കുന്നത്.




 നാൽപതോളം സ്ഥലമുടമകളിൽ ബഹുഭൂരിപക്ഷവും സ്ഥലം വിട്ടു കൊടുക്കുന്നതിന് സന്നദ്ധത അറിയിച്ചിരിക്കുകയാണ്.
അസി.എഞ്ചിനീയർ, വാർഡ് മെമ്പർ ,വികസന സമിതി പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ഭൂവുടമകളെ കേൾക്കുകയും കുറ്റമറ്റ രീതിയിൽ പ്രശ്ന പരിഹാരമുണ്ടാക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. ചുരുക്കം ചിലർ മാത്രമെ അക്വിസിഷൻ നടപടി വേണമെന്ന നിലപാടിലുള്ളൂ. അവസാനമായി അവരും സഹകരിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
കഴിഞ്ഞ ദിവസം PWD എഞ്ചിനീയർ അടയാളപ്പെടുത്തിയ സ്ഥലത്ത് മതിൽ പുന:സ്ഥാപിച്ച് മാതൃകയായിരിക്കുകയാണ് റിട്ട. കേണൽ അരീപ്പറ്റ മണ്ണിൽ അബ്ദുൽ മജീദ്.
സറണ്ടർ പേപ്പറിൽ ഒപ്പ് ചാർത്തിയ കീരൻ ത്തൊടിക അബ്ദുൽ ഹമീദിന്റെ 54 മീറ്റർ നീളം റോഡ്‌ വരുന്ന പറമ്പിലും മതിൽ ഉടനെ പുന:സ്ഥാപിക്കും.
കൊളായിൽ കെ.ടി.മുഹമ്മദ് (കുട്ടി), നാസർ കൊളായി, പി.പി. ബഷീർ മാസ്റ്റർ , എ.എം.അബ്ദുൽ ഹമീദ്, നാസർ അങ്ങാടിയിൽ, സുഹാസ് ലാംഡ, എം.കെ. ഹകീം , നിസാർ കൊളായി തുടങ്ങിയവർ ഒപ്പിട്ട് പേപ്പർ സമർപ്പണം നടത്തി. അവശേഷിക്കുന്നവരുടെ ഒപ്പുശേഖരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കിഫ്ബി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് തുടർ നടപടികളിലേക്ക് 1നീങ്ങാനുള്ള ശ്രമത്തിലാണിന്ന് നാട്ടുകാർ.

Post a Comment

Previous Post Next Post
Paris
Paris