ഫുട്ബോൾ താരങ്ങളുടെ കട്ട് ഔട്ട് എടുത്തു മാറ്റാൻ പഞ്ചായത്തിന്റെ നിർദ്ദേശം - കായിക പ്രമികളോടുള്ള വെല്ലുവിളി മുസ്ലിം യൂത്ത് ലീഗ്


കട്ടാങ്ങൽ: ഫുട്ബോൾ ലോകകപ്പ് ആവേശത്തിൽ കോഴിക്കോട് പുള്ളാവൂരിലെ ആരാധകർ സ്ഥാപിച്ച അർജന്റീനൻ താരം ലയണൽ മെസിയുടെയും ബ്രസീൽ താരം നെയ്മറുടെയും കട്ടൗട്ടുകൾ എടുത്ത് മാറ്റാൻ നിർദ്ദേശം നൽകിയ ചാത്തമംഗലം പഞ്ചായത്ത് അധികൃതരുടെ നടപടി കായിക പ്രേമോകളോടുള്ള വെല്ലുവിളിയും വളർന്ന് വരുന്ന കായിക താരങ്ങൾക്ക് നിരാശ ഉണ്ടാക്കുന്നതും ആണെന്ന് ചാത്തമംഗലം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി അഭിപ്രായപ്പെട്ടു ഗ്രാമ പഞ്ചായത്തിന്റെ ഇത്തരത്തിലുള്ള നടപടി പുനഃപരിശോധിക്കണം എന്നും ബോർഡ്‌ സ്ഥാപിച്ചതിനുള്ള വിളക്ക് നീക്കണം എന്നും മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു.




മെസിയുടെയും നെയ്മറുടെയും പുഴയിലെ ഫ്ലക്സ് ബോർഡുകൾ ഏറെ ചർച്ചയായിരുന്നു. മെസിയുടെ കൂറ്റന്‍ കട്ടൗട്ടാണ് പുഴയുടെ നടുക്ക് ആദ്യം സ്ഥാപിച്ചത്. ഇത് ലോക ശ്രദ്ധനേടിയതിന് പിന്നാലെയാണ് മെസിയുടേതിനേക്കാൾ
വലുപ്പത്തിൽ നെയ്മറുടെ കട്ടൗട്ട് എത്തിയത്. മെസിയുടെ കട്ടൗട്ട് 30 അടിയാണെങ്കില്‍ നെയ്മറുടേതിന് 40 അടിയാണ് ഉയരം. രാത്രിയിൽ കാണാൻ ലൈറ്റ് അടക്കം സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇത് മൂലം പുഴയുടെ നീരൊഴുക്ക് തടസ്സപ്പെടുമെന്ന വിചിത്ര കാരണം ചൂണ്ടിക്കാട്ടി അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയത്. എന്നാൽ തങ്ങളുടെ പ്രിയപ്പെട്ട ഫുട്ബോൾ താരങ്ങളുടെ കട്ടൗട്ട് വെച്ചു എന്നല്ലാതെ യാതൊരുവിധ മലിനീകരണ കാര്യങ്ങളും ഒരു ഫാൻസിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല എന്നും നാട്ടുകാരും ഫാൻസ് കാരും ചൂണ്ടികാണിച്ചു.

Post a Comment

Previous Post Next Post
Paris
Paris