നായർകുഴി ഹൈസ്കൂളിന് അഭിമാനമായി ആയിശ ഹുദ


നായർകുഴി: വടകരയിൽ നടന്ന റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിലെ ഹൈസ്കൂൾ വിഭാഗം ഉറുദു കഥാ രചന മത്സരത്തിൽ ഏ ഗ്രേഡോടുകൂടി രണ്ടാം സ്ഥാനം നേടിയ 
നായർകുഴി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പത്താംതരം വിദ്യാർത്ഥിനി ടി.എം.ആയിശ ഹുദ വിദ്യാലയത്തിന് അഭിമാനമായി. 




പഠനത്തിലും കലാ രംഗത്തും മികവ് തെളിയിച്ച ഈ മിടുക്കി വെള്ളലശ്ശേരി തചിറ്റാമാക്കിൽ അബ്ദുസ്സമദ് - നസീറ ദമ്പതികളുടെ പുത്രിയാണ്. സബ് ജില്ല മത്സരത്തിൽ ഇതേ ഇനത്തിൽ ഏ ഗ്രേഡും ഒന്നാം സ്ഥാനവും നേടിയാണ് ആയിശ ഹുദ ജില്ലാതല മത്സരത്തിൽ പങ്കെടുത്തത്. നേട്ടം കൈവരിച്ച കുട്ടിയെ സ്കൂൾ സ്റ്റാഫ് കൗൺസിൽ  അഭിനന്ദിച്ചു.

Post a Comment

Previous Post Next Post
Paris
Paris