ആദരിച്ചു

 
 വെള്ളലശേരി : ദീർഘ കാലം മുസ്ലിം ലീഗിന് നേതൃത്വം നൽകിയ വെള്ളലശ്ശേരി മതിലകത്ത് പറമ്പിൽ അബ്ദുറഹ്മാൻ ഹാജിയെ ചാത്തമംഗലം പഞ്ചായത്ത്  മുസ്ലിം ലീഗിൻ്റെ നേതൃത്വത്തിൽ ആദരവ് നൽകി. അബ്ദുറഹ്മാൻ ഹാജിയുടെ വസതിയിൽ വെച്ച് നടന്ന ചടങ്ങ് വി.എം ഉമ്മർ മാസ്റ്റർ ഉ്ഘാടനം നിർവ്വഹിച്ചു..  




 അഹമ്മദ് കുട്ടി അരയങ്കോട് സ്വാഗതം പറഞ്ഞു. 
 എൻ.എം ഹുസ്സൈൻ അധ്യക്ഷനായി.  കോഴിക്കോട് ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡൻ്റ് കെ എ ഖാദർമാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. എൻ പി ഹംസമാസ്റ്റർ, എം കെ നദീറ, കുഞ്ഞിമരക്കാർ, ബഷീർ മാസ്റ്റർ, എൻ പി ഹമീദ് മാസ്റ്റർ, പി പി ബാലൻ,  ഹകീം മാസ്റ്റർ, റസാഖ് പുള്ളനൂർ,ഉമ്മർ വെള്ളലശ്ശേരി എന്നിവർ ആശംസ പ്രസംഗം നടത്തി. ഇ പി അസിസ് നന്ദി പറഞ്ഞു.



Post a Comment

Previous Post Next Post
Paris
Paris