കോഴിക്കോട് ഗതാഗതനിയന്ത്രണം


കോഴിക്കോട് :എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ മുതലക്കുളം മൈതാനത്ത് നടത്തുന്ന പ്രതിഷേധറാലിയുടെ ഭാഗമായി ഇന്ന് കോഴിക്കോട് നഗരത്തിൽ എത്തുന്ന വാഹനങ്ങൾക്ക് ഉച്ചയ്ക്ക്‌ രണ്ടുമണിക്കുശേഷം ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി.




വടകര കൊയിലാണ്ടി ഭാഗത്തുനിന്നുമെത്തുന്ന വാഹനങ്ങൾ വെസ്റ്റ്ഹിൽ, ചുങ്കം, എരഞ്ഞിപ്പാലം, സരോവരം ജങ്‌ഷൻ വഴി അശോകപുരമെത്തി ആളുകളെ ഇറക്കി, നോർത്ത്ബീച്ച് പാർക്കിങ്‌ ഗ്രൗണ്ട്, വെള്ളയിൽ ബീച്ച് പാർക്കിങ്‌ എന്നിവിടങ്ങളിൽ പാർക്കുചെയ്യണം.

പേരാമ്പ്ര, നടുവണ്ണൂർ, ഉള്ളിയേരി ഭാഗത്തുനിന്ന്‌ അത്തോളിയിലെത്തുന്ന വാഹനങ്ങൾ പൂളാടിക്കുന്ന് െെബപ്പാസിൽനിന്ന് ഇടത്തോട്ടുതിരിഞ്ഞ് വേങ്ങേരി, മലാപ്പറമ്പ്, എരഞ്ഞിപ്പാലം, സരോവരം ജങ്‌ഷനിൽനിന്ന് വലത്തോട്ടുതിരിഞ്ഞ് അശോകപുരമെത്തി ആളുകളെ ഇറക്കി നോർത്ത്‌ ബീച്ച് പാർക്കിങ്‌ ഗ്രൗണ്ട്, വെള്ളയിൽ ബീച്ച് പാർക്കിങ്‌ എന്നിവിടങ്ങളിൽ പാർക്കുചെയ്യണം. ബാലുശ്ശേരി, കക്കോടി ഭാഗത്തുനിന്നുമെത്തുന്ന വാഹനങ്ങൾ വേേങ്ങരിനിന്ന്‌ ഇടത്തോട്ടുതിരിഞ്ഞ് വേങ്ങേരി മലാപ്പറമ്പ്, എരഞ്ഞിപ്പാലം, സരോവരം ജങ്‌ഷനിൽനിന്ന് വലത്തോട്ടുതിരിഞ്ഞ് അശോകപുരമെത്തി ആളുകളെ ഇറക്കി, നോർത്ത് ബീച്ച് പാർക്കിങ്‌ ഗ്രൗണ്ട്, വെള്ളയിൽ ബീച്ച് പാർക്കിങ്‌ എന്നിവിടങ്ങളിൽ പാർക്കുചെയ്യണം.

Post a Comment

Previous Post Next Post
Paris
Paris