ബസ് സമരം പിൻവലിച്ചു


മാവൂർ: എടവണ്ണപ്പാറ, മാവൂർ ബസ് സ്റ്റാൻ്റുകൾ കേന്ദ്രീകരിച്ച് നടത്തിയ ബസ് സമരം പിൻവലിച്ചു. ഇന്ന് രാവിലെ മുതൽ കോഴിക്കോട് ജില്ല പോലീസ് ഉദ്യോഗസ്ഥരുമായി ബസ് തൊഴിലാളികൾ നടത്തിയ ചർച്ചക്കൊടുവിലാണ് ഇന്ന് ഉച്ചയ്ക്ക് 1:30 ഓടെ സമരം പിൻവലിക്കാൻ തീരുമാനമായത്.  എടവണ്ണപ്പാറ - കോഴിക്കോട് റൂട്ടിൽ ഓടുന്ന ഡി.ജെ ബസ് തടഞ്ഞ് നടുറോട്ടിൽ വെച്ച് ജീവനക്കാരെ മർദിച്ചതിൽ പ്രതിഷേധിച്ചാണ് അനിശ്ചിത കാല സമരം പ്രഖ്യാപിച്ചിരുന്നത്. അതേ സമയം ബസ് ജീവനക്കാരുടെ ആവശ്യങ്ങൾ ഉദ്യോഗസ്ഥർ അംഗീകരിച്ചു.




ജീവനക്കാരെ മർദിച്ച രക്ഷിതാവിനെ ഇന്ന് വൈകിട്ട് 3 മണിയോടെ പിടികൂടുമെന്ന് കോഴിക്കോട് അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ ഉറപ്പുനൽകിയതായി ബസ് ഓണേഴ്സ് പ്രസിഡന്റ് പറഞ്ഞു. കൂടാതെ ബസ് ജീവനക്കാർ മുന്നോട്ടുവെച്ച മറ്റു ആവശ്യങ്ങൾ അനുഭാവ പൂർവ്വം പരിഗണിച്ച ഉദ്യോഗസ്ഥർ കൂടുതൽ ചർച്ചകൾക്കായി ബുധനാഴ്ച വീണ്ടുംയോഗം ചേരും.

അതേ സമയം ബസ് സമരം പിൻവലിച്ചിട്ടുണ്ടെങ്കിലും ഇതേ റൂട്ടിലെ ദീർഘദൂര സർവ്വീസുകൾ ഇന്ന് ഉണ്ടായിരിക്കില്ല. എന്നാൽ മാവൂർ-എടവണ്ണപ്പാറ ബസ് സ്റ്റാൻ്റുകളിൽ നിന്നുള്ള ലോക്കൽ സർവ്വീസുകൾ ഇതിനോടകം പുന :രാരംഭിച്ചിട്ടുണ്ട്.

1 Comments

  1. Get thefree Action Network appfor expert picks, stay odds, bet monitoring and extra. Join Wild Casino and use code CRYPTO300 for a massive match provide in your deposit. As lengthy as they’ve secured a license that enables international protection, corresponding to a 코인카지노 Curacao license, they are nonetheless legit, authorized websites.

    ReplyDelete

Post a Comment

Previous Post Next Post
Paris
Paris