പാഴൂർ : സർഗ വസന്തം തീർത്ത് എസ്.കെ.എസ്.എസ്.എഫ് പാഴൂർ ക്ലസ്റ്റർ സർഗലയം സമാപിച്ചു.പാഴൂർ ദാറുൽ ഖുർആനിൽ വെച്ച് നടന്ന ക്ലസ്റ്റർ സർഗലയത്തിൽ 8 യൂണിറ്റ്കളിൽ നിന്നും നൂറിലധികം പ്രതിഭകൾ മാറ്റുരച്ച മത്സരങ്ങളിൽ കൂളിമാട് യൂണിറ്റ് എസ്.കെ.എസ്.എസ്.എഫ് ഒന്നാം സ്ഥാനവും, താത്തൂർ യൂണിറ്റ് എസ്.കെ.എസ്.എസ്.എഫ് രണ്ടാം സ്ഥാനവും നേടി. വിജയിച്ച ടീമുകൾക്കുള്ള ട്രോഫി സയ്യിദ് ബാപ്പു തങ്ങൾ കൈമാറി. ഒന്നാം സ്ഥാനം നേടിയ മത്സരാർഥികൾ മേഖല തലത്തിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കും.
സർഗലയത്തിന്റെ സമാപന സംഗമം കോഴിക്കോട് ജില്ലാ സെക്രട്ടറി അലി അക്ബർ മുക്കം ഉദ്ഘാടനം ചെയ്തു. പാഴൂർ ക്ലസ്റ്റർ സെക്രട്ടറി അസ്ലം. സി കെ സ്വാഗതം പറഞ്ഞ പരിപാടിയിൽ, സർഗലയം സെക്രട്ടറി റിജാസ് മുഹമ്മദ് നന്ദിയും പറഞ്ഞു. ഉസ്താദ് റഹ്മത്തുള്ള ഖാസിമി, സയ്യിദ് ബാപ്പു തങ്ങൾ,മഹല്ല് പ്രസിഡന്റ് കോമോയിൻ ഹാജി,ജില്ലാ സെക്രട്ടറി കരീം നിസാമി,മേഖല എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് ശാഫി ഫൈസി, സെക്രട്ടറി റഹൂഫ്, ഇസ്സുദ്ധീൻ പാഴൂർ, അബ്ബാസ് റഹ്മാനി, അസ്ഹറുദ്ധീൻ കൂളിമാട് എന്നിവർ സംസാരിച്ചു.
Post a Comment