വൈറൽ കട്ടൗട്ടുകൾക്കൊപ്പം വെളിച്ചം പരത്തി പുള്ളാവൂർ റോഡും


പുള്ളാവൂർ:  ഈയടുത്ത് സമൂഹമാധ്യമങ്ങളിലൂടെ വൈറലായ പുള്ളാവൂരിലെ കട്ടൗട്ടുകൾ കാണുന്നതിനായി നൂറുകണക്കിന്  കായികപ്രേമികളാണ് ദിവസവും പുള്ളാവുരിലേക്ക് ഒഴുകി എത്തുന്നത് എന്നാൽ കുടുംബവുമൊത്ത് കട്ടൗട്ടുകൾ കാണുവാൻ രാത്രി സമയങ്ങളാണ് കായികപ്രേമികളെത്തുന്നത്  എന്നാൽ സ്ട്രീറ്റ് ലൈറ്റുകൾ മതിയായ രീതിയിൽ ഇല്ലാത്ത റോഡുകൾ വാഹന ഗതാഗതത്തിന് തടസ്സമാകുന്നത് ശ്രദ്ധയിൽപ്പെട്ട സ്ഥലം വാർഡ് മെമ്പർ പി.ടി.എ റഹ്മാൻ  വാർഡിലെ സഹൃദയരായ ജനങ്ങളുടെ സഹായത്തോടെ സ്ട്രീറ്റ് ലൈറ്റുകൾ സ്താപിക്കുകയായിരുന്നു.


 സ്ട്രീറ്റ് ലൈറ്റുകളുടെ അഭാവത്തിൽ അപകട ഭീഷണി നിലനിന്നിരുന്ന റോഡിന് ലൈറ്റുകൾ സ്ഥാപിക്കപ്പെട്ട പ്രവൃത്തി ഏറെ പ്രശംസനീയമെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു.

Post a Comment

Previous Post Next Post
Paris
Paris