ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും, ബലമിത്ര ക്ലാസും സംഘടിപ്പിച്ചു


കട്ടാങ്ങൽ : പൂളക്കോട് ഗവ. എൽ പി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ്‌, ബലമിത്ര ക്ലാസ്സ്‌ എന്നിവ സംഘടിപ്പിച്ചു

മാവൂർ സ്റ്റേഷൻ ജനമൈത്രി ബീറ്റ് ഓഫീസർ ശ്രീ. രാജേഷ്., കുന്ദമംഗലം സ്റ്റേഷൻ ജനമൈത്രി ബീറ്റ് ഓഫീസർ ശ്രീ. വിപിൻ എന്നിവർ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സിനു
നേതൃത്വം നൽകി.




ബലമിത്ര ബോധവത്കരണ ക്ലാസ്സ്‌ ജൂനിയർ ഹെൽത്ത്‌ ഇൻസ്‌ട്രെക്ടർ ശ്രീമതി സിന്ധു വി ആർ നിർവഹിച്ചു. സിസ്റ്റർ ശ്രീമതി രജിതയുടെ നേതൃത്വത്തിൽ എല്ലാവരും ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു




chസ്കൂൾ എസ്, ഡി. പി. അംഗം ശ്രീ PM അബ്ദുറഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു.പി ടി എ വൈസ് പ്രസിഡന്റ്‌ ശ്രീ. അച്യുതൻ എം പി യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി സുമതി, ധ്രുവകാന്ത് മാസ്റ്റർ,ജമാലുദ്ധീൻ. ശ്രീധരൻ എ പി എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post
Paris
Paris