സംസ്ഥാന സർക്കാർ യുവാക്കൾക്കിടയിൽ കായിക സംസ്കാരം പ്രോത്സാഹിപ്പിക്കണം ; മലയമ്മ മേഖല കോൺഗ്രസ്‌ കമ്മിറ്റി


മലയമ്മ : മയക്കു മരുന്നുകൾ ക്കെതിരെ ബോധവത്കരണം നടത്തുന്ന സംസ്ഥാന സർക്കാർ യുവാക്കൾക്കിടയിൽ കായിക സംസ്കാരം പ്രോത്സാഹിപ്പിക്കണമെന്നും ഫുട് ബോളിനെ അകമഴിഞ്ഞ് സ്നേഹിക്കുന്ന, ഫുട്‌ബോൾ പ്രേമത്തെ ലോകോത്തര നിലവാരത്തിലേക്കുയർത്തിയ പുള്ളാവൂർ പോലെയുള്ള ഗ്രാമങ്ങൾക്കു കളിക്കാൻ ഗ്രൗണ്ടുകളും മറ്റു സൗകര്യങ്ങളും സംസ്ഥാന സർക്കാർ ഒരുക്കണമെന്ന് മലയമ്മ മേഖല കോൺഗ്രസ്‌ കമ്മിറ്റി ആവശ്യപ്പെട്ടു. 




ഷരീഫ് മലയമ്മ അദ്യക്ഷത വഹിച്ചു. ജബ്ബാർ മലയമ്മ, റഫീഖ് പുള്ളാവൂർ, ബഷീർ പുള്ളാവൂർ, സുരേഷ്ബാബു കൊലോച്ചാലിൽ, ഇ എം അബ്ദുള്ള തുടങ്ങിയവർ സംസാരിച്ചു. നിലവിൽ ചാത്തമംഗലം പഞ്ചായത്തിൽ ഉൾ പെടുന്ന പുള്ളാവൂരിലെ ഫുട്ബോൾ പ്രേമികൾക്കു നിലവിലുള്ള പ്രശ്നത്തിൽ ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് നിയമ സഹായം നൽകണമെന്നും കൊടുവള്ളി മുൻസിപ്പാലിറ്റി ഈ വിഷയത്തിലെടുത്ത തീരുമാനം ശ്ലാഘനീയമാണെന്നും യോഗം അഭിപ്രായപ്പെട്ടു

Post a Comment

Previous Post Next Post
Paris
Paris