സന്ദര്‍ശക വിസയില്‍ ഇനി വാഹനമോടിക്കാം; നിയമം പുതുക്കി സൗദി


റിയാദ്: സന്ദര്‍ശക വിസയില്‍ രാജ്യത്തെത്തുന്നവര്‍ക്കും വാഹനമോടിക്കാന്‍ അനുമതി നല്‍കി സൗദി അറേബ്യ. നിയമം പ്രാബല്ല്യത്തില്‍ വരുന്നതോടെ സന്ദര്‍ശക വിസയില്‍ സൗദിയിലെത്തുന്നവര്‍ക്കാണ് വാഹനമോടിക്കാനുള്ള താല്‍ക്കാലിക അനുമതി ലഭിക്കുക. സൗദി തൊഴില്‍, സാമൂഹികകാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.




സന്ദര്‍ശക വിസയില്‍ രാജ്യത്തെത്തിയവര്‍ക്ക് വാഹനമോടിക്കാന്‍ സൗദി തൊഴില്‍, സാമൂഹികകാര്യ മന്ത്രാലയത്തിന്റെ അബ്ഷീര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താല്‍ മതിയാകും. പുതിയ നടപടിപ്രകാരം വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് അബ്ഷീര്‍ പോര്‍ട്ടല്‍ വഴി രജിസിറ്റര്‍ ചെയ്യാം. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിലുടെ വാഹനങ്ങള്‍ വാടകയ്ക്കെടുത്ത് സന്ദര്‍ശകവിസയിലെത്തുന്നവര്‍ക്ക് ഓടിക്കാന്‍ നല്‍കാവുന്നതാണ്. പൊതു സുരക്ഷാ വിഭാഗം ഡയറക്ടര്‍ ജനറല്‍ മേജര്‍ മുഹമ്മദ് അല്‍ ബസ്റ്റാമിയാണ് ഇതു സംബന്ധിച്ച്‌ അറിയിച്ചത്. നിലവില്‍ സൗദിയില്‍ താമസവിസയുള്ളവർക്ക് മാത്രമാണ് വാഹമോടിക്കാന്‍ അനുമതിയുളളത്.


Post a Comment

Previous Post Next Post
Paris
Paris