ഡോളറിന്റ നെഞ്ചിൽ ചവിട്ടി രൂപ'; നാല് വർഷത്തിനിടയിലെ ഏറ്റവും വലിയ ഒറ്റദിന നേട്ടം


മുംബൈ: യുഎസ് ഡോളറിനെതിരെ നാല് വർഷത്തിനിടയിലെ ഏറ്റവും വലിയ ഒറ്റദിന നേട്ടവുമായി ഇന്ത്യൻ രൂപ. യു എസ് നാണയപ്പെരുപ്പ കണക്കുകൾ പ്രതീക്ഷിച്ചതിലും താഴേക്ക് എത്തിയതിനെ തുടർന്ന് ഡോളർ ഇടിഞ്ഞു. ഡോളർ ഇടിഞ്ഞതോടെ ഏറ്റവും വലിയ ഒറ്റദിന നേട്ടം രേഖപ്പെടുത്തി. നാണയ പെരുപ്പം കുറഞ്ഞതോടെ യു എസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ കുത്തനെ വർധിപ്പിക്കില്ലെന്ന പ്രതീക്ഷ ഉയർത്തിയിട്ടുണ്ട്. 




യു എസ് ഡോളറിനെതിരെ 81.80 എന്ന നിരക്കിൽ നിന്ന് രണ്ട് മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 80.80ലേക്ക് രൂപ ഇന്ന് ആദ്യ വ്യാപാരത്തിൽ ഉയർന്നു.  2018 ഡിസംബറിന് ശേഷം രൂപയുടെ ഏറ്റവും വലിയ തുടക്ക വ്യാപാരം കൂടിയാണ് ഇത്. ഇന്ന് രാവിലെ 9.34 ന്, രൂപ 1.31 ശതമാനം ഉയർന്ന് 80.74 എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.


Post a Comment

Previous Post Next Post
Paris
Paris