കെഎസ്ആർടിസി കുന്നമംഗലം സിറ്റി സർവീസ്, കൂടുതൽ സർവീസ് നടത്തണമെന്ന് പൊതുജന ആവശ്യമുയരുന്നു.


കോഴിക്കോട്: കുന്നമംഗലത്ത് നിന്ന്, സിവിൽ സ്റ്റേഷൻ വഴി കോഴിക്കോട്ടേക്ക് മുൻപ് നല്ല രീതിയിൽ സർവീസ് നടത്തിയിരുന്ന, കെഎസ്ആർടിസി സിറ്റി സർവീസ് കൂടുതൽ സജീവമായി സർവീസ് നടത്തണമെന്ന് വിദ്യാർത്ഥികളും പൊതുജനങ്ങളും ആഗ്രഹിക്കുന്നു.
ഓർഡിനറി ബസ്സുകൾ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ഇത്തരം സർവീസുകൾ അനിവാര്യമാണ്.
ഇപ്പോൾ സർവീസ് കൂടുതലായി നടത്തുന്നത്, ടി ടി, ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ് എന്നീ സർവീസുകളാണ്.
ഇത്തരം സർവീസുകൾ
ദീർഘ ദൂര യാത്രക്കാർക്കാണ് പ്രയോജനപ്പെടുക.





അതിനാൽ, ഹസ്വദൂര യാത്രക്കാർക്ക് കൂടി പ്രയോജനപ്പെടുത്തുന്ന വിധത്തിൽ, മുൻപത്തെപ്പോലെ കൂടുതൽ സിറ്റി സർവീസുകൾ കെഎസ്ആർടിസി പുനരാരംഭിക്കണം എന്നതാണ് പൊതുജനങ്ങൾ ആവശ്യപ്പെടുന്നത്.

Post a Comment

Previous Post Next Post
Paris
Paris