ജില്ലാ ആയുർവേദ ആശുപത്രിയിൽ പേവാർഡ് പ്രവർത്തനമാരംഭിച്ചു


കോഴിക്കോട് വെസ്റ്റ്ഹില്ലിലുള്ള ജില്ലാ ആയുർവേദ ആശുപത്രിയിൽ പുതിയ പേവാർഡ് പ്രവർത്തനമാരംഭിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷീജ ശശി പേ വാർഡ് ഉദ്ഘാടനം നിർവഹിച്ചു.




 ആശുപത്രിയിൽ വരുന്ന വികസന പ്രവർത്തനങ്ങളോടൊപ്പം പുതിയതായി വരുന്ന പേ വാർഡും കിടത്തി ചികിത്സയ്ക്ക് വരുന്ന രോഗികൾക്ക് കൂടുതൽ ഉപകാരപ്രദമാകുമെന്ന് അവർ പ്രസ്താവിച്ചു. ആശുപത്രിയിലെ പുതിയ ഹെർബൽഗാർഡൻ ഉദ്ഘാടനം വാർഡ് കൗൺസിലർ എം.കെ. മഹേഷ് നിർവ്വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. എ. പ്രീത സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.എം വിമല അധ്യക്ഷത വഹിച്ചു. ഡി.പി.എം ഡോ.അനീന,  സീനിയർ സൂപ്രണ്ട് സി. രജനി, ലേ സെക്രട്ടറി അബ്ദുൾ ഷുക്കൂർ, എച്ച്.എം.സി അംഗം കൃഷ്ണൻകുട്ടി ഡോ. എം.ശബരീഷ്, എസ്. അനിതകുമാരി, ടി.ൻ. രതി, എൻ.പി.രഞ്ജിത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു. ഡോ. ജെസി പി.സി നന്ദി രേഖപ്പെടുത്തി.

Post a Comment

Previous Post Next Post
Paris
Paris