കുട്ടികളിൽ കൃഷിയറിവ് പകർന്ന് ഹോർഹെയും ക്രസന്റും .


മാവൂർ: വിദ്യാർത്ഥികളിൽ കൃഷിയറിവ് പകരാനും കാർഷിക സംസ്കാരം വളർത്താനും ഹോർഹെ ഓർഗാനിക് ഫാർമേഴ്സ് സ്റ്റോറും മാവൂർ പാറമ്മൽ ക്രസന്റ് പബ്ലിക് സ്കൂളും കൈ കോർത്തു.
ഹോർഹെയുടെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ്  ക്രസന്റ് സ്കൂൾ വിദ്യാർത്ഥികൾക്ക് വിവിധ പരിപാടികൾ  സംഘടിപ്പിച്ചത്  .സമാപന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. 




സ്കൂൾ സെക്രട്ടരി പി.എം. അഹമ്മദ് കുട്ടി 
അധ്യക്ഷനായി.
കൃഷിത്തോട്ടം അവാർഡ് ജേതാവ് ജെസ്സി കൊളക്കാടൻ ബോധവത്കരണ ക്ലാസെടുത്തു. പരിപാടിയുടെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം കൃഷി ഓഫീസർ ദർശന ദിലീപ് നിർവ്വഹിച്ചു.
 ഹോർഹെ സ്റ്റോർ മാനേജർ ആന്റ് ഡയരക്ടർ എ.എം. ഷബാന,ദേശീയ ഹരിത സേന ജില്ല കോ- ഓർഡിനേറ്റർ കെ.പി.യു. അലി, മജീദ് കൂളിമാട്, വാർഡ് മെമ്പർ എം. പി കരീം, സ്കൂൾ പ്രധാനധ്യാപകൻ മുഹമ്മദ് വെണ്ണക്കോട്, മാനേജർ എൻ പി അഹമ്മദ്, പി.ടി.എ.പ്രസിഡണ്ട് പി.എം.എ.ഹമീദ്, അധ്യാപകരായ മിനി, വിധു , ഹോർഹെ നരിക്കുനി സ്റ്റോർ മാനേജർ സുബില എസ് ബി എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris