ടെലികോം കമ്പനികൾ താരിഫ് വർധിപ്പിക്കുന്നു; തുടക്കമിട്ടത് എയർടെൽ


ടെലികോം കമ്പനികൾ താരിഫ് വർധിപ്പിക്കാനൊരുങ്ങി. പ്രമുഖ ടെലികോം കമ്പനിയായ ഭാരതി എയർടെൽ ആണ് താരിഫ് വർധനയ്ക്ക് തുടക്കമിട്ടത്. ഇതോടെ എയർടെലിൻ്റെ ചുവടുപിടിച്ച് മറ്റ് ടെലികോം കമ്പനികളും താരിഫ് വർധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.




ഹരിയാന, ഒഡീഷ സർക്കിളുകളിലാണ് എയർടെൽ താരിഫ് വർധിപ്പിച്ചത്. 57 ശതമാനമാണ് വർധന. 28 ദിവസത്തെ കാലാവധിയുള്ള ഏറ്റവും കുറഞ്ഞ റീചാർജ് പ്ലാൻ 99 രൂപയിൽ നിന്ന് 155 രൂപ ആയി വർധിച്ചു. 99 രൂപ ടോക്ക് ടൈമും 200 എംബി 4ജി ഡേറ്റയും ലഭിക്കുന്ന പ്ലാൻ ആയിരുന്നു ഇത്. ഇത്തരത്തിൽ എല്ലാ സർക്കിളുകളിലെയും 28 ദിവസ കാലാവധിയിലെ ഏറ്റവും കുറഞ്ഞ റീചാർജ് പ്ലാനിന്റെ താരിഫ് എയർടെൽ വർധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.


Post a Comment

Previous Post Next Post
Paris
Paris