തിരുവമ്പാടി: ആവേശം ഒട്ടും ചോരാതെ തിരുവമ്പാടിയിലും ദോഹയിലെ ലോകകപ്പിന്റെ മത്സരം കാണാം. കളി കാണാൻ ഹാരിസൺ തിയറ്ററിൽ തിരുവമ്പാടി കോസ്മോസ് ക്ലബാണ് സൗകര്യമൊരുക്കുന്നത്. ഒരേസമയം 600 പേർക്ക് കളി കാണാനാകും. തിയറ്റർ ബാൽക്കണിയിലെ ഇരിപ്പിടം സ്ത്രീകൾക്കും കുട്ടികൾക്കുമായി നൽകാനാണ് സംഘാടകരുടെ തീരുമാനം.
വർഷങ്ങളായി സിനിമ പ്രദർശനമില്ലാത്ത തിയറ്റർ ലോകകപ്പ് പ്രദർശനത്തിനായി ഉടമ പി.ടി. ഹാരിസ് സൗജന്യമായി വിട്ടുനൽകുകയായിരുന്നുവെന്ന് കോസ്മോസ് രക്ഷാധികാരി കെ. മുഹമ്മദാലി പറഞ്ഞു. കളികളുടെ ഇടവേളകളിൽ പ്രാദേശിക കലാകാരന്മാരുടെ കലാപരിപാടികൾക്ക് തിയറ്റർ വേദിയാകും.ലോകകപ്പ് ഉദ്ഘാടനമത്സരത്തിന്റെ മുന്നോടിയായി തിരുവമ്പാടി ടൗണിൽ റോഡ് ഷോയും കോസ്മോസ് ഒരുക്കുന്നുണ്ട്. ഹാരിസൺ തിയേറ്ററിന് പുറമേ മിൽമുക്കലും ലോകകപ്പ് കാണുന്നതിനുള്ള വേദി ഒരുങ്ങിയിട്ടുണ്ട്
Post a Comment