കാരന്തൂരിൽ ബസ്സിനടിയിൽപെട്ട് യുവാവിന് ദാരുണാന്ത്യം


കുന്ദമംഗലം :കാരന്തൂർ പാലക്കൽ പെട്രോൾ പമ്പിന് സമീപം ദേശീയ പാതയിയിലുണ്ടായവാഹനപകടത്തിൽ യുവാവ് മരിച്ചു. കാരന്തൂർ ചേനത്ത് മുനീറിന്റെ മകൻ മുഹമ്മദ് അഫ് ലഹ് (19) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെയാണ് അപകടം. കുന്ദമംഗലം താജ് സ്റ്റേഷനറിയിലെ ജീവനക്കാരനാണ്. മാതാവ്: നസീമ. സഹോദരങ്ങൾ: അഫ്റ , റിൻഷ.




കാരന്തൂരിലേക്ക് പോവുകയായിരുന്ന ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടർ മുന്നിൽ പോവുകയായിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിത്തിൽ റോഡിലേക്ക് തെറിച്ചു വീണ ഇദ്ദേഹം
കുന്നമംഗലം ഭാഗത്തേക്ക് പോവുകയായിരുന്നബസ്സിനടിയിൽ കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post
Paris
Paris