ഇനി ടൈപ്പ് സി ചാർജറുകൾ മാത്രം; നയം നടപ്പാക്കാനൊരുങ്ങി ഇന്ത്യ


ന്യൂഡൽഹി: സ്മാർട്ട് ഡിവൈസുകൾക്കുള്ള ഏകീകൃത പോർട്ടായി ടൈപ്പ് സിയെ മാറ്റാനൊരുങ്ങി ഇന്ത്യ. കേന്ദ്രസർക്കാറിന്റെ വിവിധ മന്ത്രാലയങ്ങളുടെ സമിതിയാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ഉപഭോക്തൃകാര്യ സെക്രട്ടറി രോഹിത് കുമാർ സിങ്ങാണ് ഇക്കാര്യം അറിയിച്ചത്.




എല്ലാ ഡിവൈസുകൾക്കുമായി ഒരു ചാർചജറും വിലകുറഞ്ഞ ഫോണുകൾക്കായി മറ്റൊന്നും കൊണ്ടു വരാനാണ് കേ​ന്ദ്രസർക്കാർ പദ്ധതി. ഇതുവഴി ചെലവും ഇലക്ട്രോണിക് മാലിന്യത്തിന്റെ അളവും കുറക്കാമെന്നാണ് കേന്ദ്രസർക്കാർ അനുമാനം.

മൊബൈൽ ഫോൺ, ടാബ്ലെറ്റ്, ലാപ്ടോപ്പ് എന്നിവക്കെല്ലാം ഒരു ചാർജർ മാത്രമായിരിക്കും ഉണ്ടാവുക. 2021ൽ അഞ്ച് മില്യൺ ടൺ ഇ-വേസ്റ്റാണ് ഇന്ത്യയിലുണ്ടായത്. ചൈനക്കും യു.എസിനും പിറകിൽ മൂന്നാം സ്ഥാനത്താണ് ഇ-വേസ്റ്റിന്റെ കണക്കിൽ ഇന്ത്യ.


Post a Comment

Previous Post Next Post
Paris
Paris