വിലക്കയറ്റത്തിനെതിരെ ചാത്തമംഗലം പഞ്ചായത്ത് മുസ്‌ലിം യൂത്ത്ലീഗിന്റെ നേതൃത്വത്തിൽ വെള്ളലശ്ശേരിയിൽ കാലിക്കലുമേന്തിയുള്ള പ്രതിഷേധം സംഘടിപ്പിച്ചു.


കട്ടാങ്ങൽ: ചാത്തമംഗലം പഞ്ചായത്ത് മുസ്‌ലിം യൂത്ത്ലീഗ് കമ്മിറ്റി വെള്ളലശ്ശേരി അങ്ങാടിയിൽ കാലിക്കലുമേന്തിയുള്ള പ്രതിഷേധം സംഘടിപ്പിച്ചു. വിലക്കയറ്റം നിയന്ത്രിക്കാത്ത എൽ ഡി എഫ് സർക്കാരിനെതിരെ സംസ്ഥാന യൂത്ത് ലീഗ് കമ്മിറ്റി ആഹ്വാനം ചെയ്ത പരിപാടിയുടെ ഭാഗമായിട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. 




ഹനീഫ ചാത്തമംഗലം അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ലീഗ് സെക്രട്ടറി എൻ എം ഹുസൈൻ പരിപാടി ഉദ്ഘാടനം ചെയ്തു. റസാഖ് പുള്ളന്നൂർ സ്വാഗതം പറഞ്ഞു. ഹഖീം മാസ്റ്റർ കളൻതോട്, കുഞ്ഞിമരക്കാർ മലയമ്മ, റഈസ് താത്തൂർ, സഫറുള്ള കൂളിമാട്, അഷ്റഫ് കളൻതോട്, ഫാസിൽ മുടപ്പനക്കൽ, മുസ്തഫ വെള്ളലശ്ശേരി, ശിഹാബ് വെളളലശ്ശേരി തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris